പരോൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നളിനി പിൻവലിച്ചു

Jaihind Webdesk
Saturday, September 8, 2018

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ആറ് മാസത്തെ പരോൾ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്.
അതേസമയം, പിതാവിന്റെ കൊലപാതകികളോട് ക്ഷമിച്ചതിനും മോചനത്തെ എതിർക്കാതിരുന്നതിനും രാഹുൽ ഗാന്ധിക്ക് നളിനി നന്ദി പറയുകയും ചെയ്തു. 25 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നളിനി അടക്കമുള്ള ഏഴ് പ്രതികൾ.