നിയമസഭ സമ്മേളനത്തിന് തുടക്കം; കത്ത് വിവാദം ഉയര്‍ത്താന്‍ പ്രതിപക്ഷം

Jaihind Webdesk
Monday, December 5, 2022

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. സര്‍ക്കാര്‍ ഗവര്‍ണര്‍ വ്യാജ പോരിനിടെയാണ് സഭ സമ്മേളനം നടക്കുന്നത്.  ചാന്‍സര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ ഇന്ന് പരിഗണനയ്ക്ക് എടുക്കും. വിഴിഞ്ഞം സമരം മുതല്‍ നഗരസഭയിലെ കത്ത് വിവാദം വരെ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും. പൂര്‍ണ്ണമായും നിയമനിര്‍മ്മാണം ലക്ഷ്യമിട്ട് വിളിച്ചു ചേര്‍ത്തിരിക്കുന്ന സമ്മേളനത്തില്‍ ആകെ ഒമ്പത് പ്രവര്‍ത്തി ദിവസങ്ങളാകും ഉണ്ടാകുക. അതേസമയം നിയമന വിവാദം സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും.