നിയമനക്കോഴ കേസ്: അഖില്‍ സജീവ് തേനിയില്‍ നിന്ന് പിടിയില്‍

Jaihind Webdesk
Friday, October 6, 2023

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമനക്കോഴക്കേസില്‍ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. പത്തനംതിട്ട സിഐടിയു ഓഫീസ് മുന്‍ സെക്രട്ടറിയാണ് പിടിയിലായ അഖില്‍ സജീവ്. തേനിയില്‍ നിന്നാണ് ഇയാളെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്.