ദുരിതാശ്വാസം : സൗജന്യ കാർഗോ സർവീസ് ഉപയോഗിക്കാമെന്ന് എം കാർഗോ ഗ്രൂപ്പ്

Jaihind News Bureau
Thursday, August 16, 2018

കേരളത്തിലെ ദുരിതബാധിതർക്ക് ഗൾഫിൽ നിന്നും സഹായം നൽകുന്നതിന് , സൗജന്യ കാർഗോ സർവീസ് ഉപയോഗിക്കാമെന്ന് എം കാർഗോ ഗ്രൂപ്പ് ദുബായിൽ അറിയിച്ചു. വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ സൗജന്യമായി അയക്കാമെന്ന് , ഗ്രൂപ്പ് ചെയർമാൻ മുനീർ കാവുങ്ങൽ പറമ്പിൽ പറഞ്ഞു. ഇതിനായി തങ്ങളുടെ എല്ലാ ബ്രാഞ്ചിലും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 00971 50 3507 123 എന്ന നമ്പറിൽ ബന്ധപ്പെടണം.