ദുരന്തനിവാരണ അതോറിറ്റി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്ന് വിലയിരുത്തൽ. വിദഗ്ധരെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി പുനസംഘടിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോ സർക്കാരോ നടപ്പിലാക്കിയില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.