ത്രീ ഇഡിയറ്റ്സിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

Jaihind News Bureau
Thursday, June 21, 2018

ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം എത്തുന്നു. രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ത്രി ഇഡിയറ്റ്‌സ്. ക്യാമ്പസ് കഥ പറയുന്ന ചിത്രത്തിൽ ആമീർഖാനൊപ്പം, മാധവൻ, ഷർമാൻ ജോഷി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. ആമിറിന്റെ കരിയറിലെ മികച്ച വിജയ ചിത്രങ്ങളിലൊന്നായാണ് ത്രീ ഇഡിയറ്റ്സിനെ വിലയിരുത്തുന്നത്.

കരീനാ കപൂറായിരുന്നു ചിത്രത്തിൽ ആമീറിന്റെ നായികയായി എത്തിയത്. വിധു വിനോദ് ചോപ്ര നിർമിച്ച ചിത്രത്തിന് അഭിജിത്ത് ജോഷിയും രാജ്കുമാർ ഹിരാനിയും ചേർന്നായിരുന്നു തിരക്കഥ എഴുതിയത്. ചേതൻ ഭഗതിന്‍റെ ഫൈവ് പോയിന്റ് സംവൺ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയത്.

സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന വിവരമാണ് സംവിധായകൻ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.