ട്രാവന്‍കൂര്‍ സിമന്‍റ്സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Jaihind News Bureau
Tuesday, July 10, 2018

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് ആക്ഷേപം. ഉത്പാദന-വിപണന മേഖലകളിലെ വീഴ്ചകളാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവുമായി ഐ.എൻ.ടി.യു.സി രംഗത്തെത്തി.

ആസൂത്രണത്തോടെ മുന്നേറാൻ കഴിയാത്തതാണ് ട്രാവൻകൂർ സിമന്റ്സ് നേരിടുന്ന പ്രതിസന്ധിയെന്ന് കോട്ടയം സിമന്റ്സ് എപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി ആരോപിച്ചു. യൂണിയനുകളുടെ ഭാഗത്ത് നിന്നുള്ള നിർദേശങ്ങൾ പരിഗണിക്കാൻ എം.ഡി തയാറാകുന്നില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തി.

ഫാക്ടറിക്ക് മുന്നിൽ യൂണിയൻ സംഘടിപ്പിച്ച തൊഴിൽ അവകാശ പ്രതിഷേധ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജന സെക്രട്ടറി കുര്യൻ ജോയി അധ്യക്ഷത വഹിച്ചു.