ടൊറന്‍റോ വെടിവെപ്പ് : അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Monday, July 23, 2018

ടൊറന്‍റോയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പ്പില്‍ അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു.  ഒരു കുട്ടിയടക്കം 13 പേര്‍ക്ക് പരിക്ക്. ആളുകള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ത്ത അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

ടൊറന്‍റോയിലെ ഗ്രീക്ക് ടൗണിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ഒമ്പത് വയസ്സുകാരിയുള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഒരു സമീപവാസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ 6 വെടിയൊച്ചകള്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്.