ജലന്തർ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനം

Jaihind News Bureau
Saturday, July 14, 2018

ജലന്തർ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനമാണെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ എം.സൂസപാക്യം. നീതിക്കുവേണ്ടിയാണ് സഭ നിലകൊള്ളുന്നതെന്നും കുറ്റക്കാർക്കെതിരെ സഭ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സഭയുടെ അചാരങ്ങൾ പ്രതിഷേധം കൊണ്ട് മാറ്റാൻ കഴിയുകയിലെന്നും ബിഷപ്പ് പറഞ്ഞു.