ഗൗരി ലങ്കേഷ് വധം; കൊലയാളി പിടിയില്‍

Jaihind Webdesk
Tuesday, June 12, 2018

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളി പിടിയിൽ. പരശുറാം വാഗ്മോറെ ആണ് കർണാടക പോലീസിന്റെ പിടിയിലായത്. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയിൽ നിന്നാണ് പിടികൂടിയത്.

2017 സെപ്റ്റംബർ 5 ന് ആണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കെ.ടി നവീൻ കുമാർ എന്ന ഹിന്ദു യുവസേന പ്രവർത്തകനടക്കം 5 പേർക്കെതിതെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതിയെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.