കോവിഡ് ബാധിച്ച് മരിച്ച രോഗിയുമായി ഇടപഴകിയ വിദ്യാർത്ഥി തൃശൂരിൽ ഐസൊലേഷനിൽ

Jaihind News Bureau
Sunday, March 15, 2020

തൃശൂർ: കർണാടകയിലെ കൽബുർഗിയിൽ കോവിഡ് 19 ബാധിച്ച് മരിച്ച രോഗിയുമായി ഇടപഴകിയ മെഡിക്കൽ വിദ്യാർത്ഥിയെ തൃശൂരിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മരണം സംഭവിച്ച ആശുപത്രിയിലെ 11 മെഡിക്കൽ വിദ്യാർത്ഥികളും തൃശൂരിൽ എത്തിയിട്ടുണ്ട്. ഇവരെ ആംബുലൻസുകളിൽ വീടുകളിൽ എത്തിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.