കോഴിക്കോട്- തൃശൂർ ദേശീയപാതയിൽ ബസ് അപകടം; ഒരാള്‍ മരിച്ചു

Jaihind News Bureau
Saturday, July 14, 2018

കോഴിക്കോട്- തൃശൂർ ദേശീയപാതയിൽ എടരിക്കോട് പാലച്ചിറമാടിൽ സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. വളാഞ്ചേരി സ്വദേശി 57 വയസുള്ള പ്രഭാവതിയമ്മയാണ് മരിച്ചത്. അൻപതോളം പേർക്ക് പരിക്കേറ്റു. വൈകീട്ട് നാല് മണിയോടെ കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന വിനായക ബസാണ് അപകത്തിൽപ്പെട്ടത്. അമിത വേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.