കൊറോണ: സർക്കാർ നിർദേശം ലംഘിച്ച് തൃശൂരിൽ സിഐടിയു യോഗം; നിർത്തിവയ്ക്കാൻ കളക്ടറുടെ നിർദ്ദേശം

Jaihind News Bureau
Thursday, March 12, 2020

തൃശ്ശൂർ:  കൊറോണ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് സിഐടിയു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ സിഐടിയു ജില്ലാ കൗൺസിൽ യോഗം നടന്നു. ഇരുന്നൂറിലേറെപ്പേർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. യോഗം നിർത്തിവയ്ക്കാൻ കളക്ടർ നിർദ്ദേശിച്ചു.

അതേസമയം തൃശൂരിൽ 613 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ രണ്ടുപേർക്കുകൂടി കോവിഡ് ഇല്ലെന്ന് പരിശോധനഫലത്തിൽ വ്യക്തമായി. ജില്ലയിൽ പന്ത്രണ്ട് പേരുടെ പരിശോധനഫലം കൂടി ഇന്ന് പുറത്തുവരാനുണ്ട്.