കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Jaihind News Bureau
Thursday, July 19, 2018

കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം ഇന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ,  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണുന്നത്. രാവിലെ 11.15ന് പാർലമെൻറ് മന്ദിരത്തിൽ വച്ചാണ് കൂടിക്കാഴ്ച. കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കുക, റേഷൻ വിഹിതം വർദ്ധിപ്പിക്കുക തുടങ്ങി കാര്യങ്ങൾ സർവകക്ഷി സംഘത്തിന്‍റെ പ്രധാന ആവശ്യങ്ങളാണ്.