കേന്ദ്ര ഭരണം എല്ലാ രംഗത്തും പരാജയമെന്ന് രമേശ്‌ചെന്നിത്തല

Jaihind News Bureau
Saturday, July 14, 2018

കേന്ദ്ര ഭരണം എല്ലാ രംഗത്തും പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല. പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇല്ല. ഭരണഘടന പോലും മാറ്റി എഴുതാൻ മോദിയും കൂട്ടരും ശ്രമിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി വർഗ്ഗീയത പ്രചരിപ്പിക്കുകയാണ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് എസ്ഡിപിഐയുടെ സഹായം ലഭിച്ചെന്നും രമേശ്‌ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസിയുടെ സ്‌പെഷ്യൽ കൺവൻഷനിൽ സംസാരിക്കുകയായിരുന്നുന അദ്ദേഹം.