കൊവിഡ് പ്രതിരോധം: യുഡിഎഫ് പ്രവർത്തകർക്കെതിരെ അപവാദ പ്രചരണം നടത്തിയ സിപിഎം പ്രവർത്തകൻ അറസ്റ്റില്‍

Jaihind News Bureau
Wednesday, April 8, 2020

 

തൃശൂര്‍:  കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർക്കെതിരെ ഫെയ്സ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റില്‍. തൃശൂർ തളിക്കുളം സ്വദേശി ഇഖ്ബാലിനെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തളിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സൈബർ സെല്ലിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. കമ്മ്യൂണിറ്റി കിച്ചണിൽ യുഡിഎഫ് പ്രവർത്തകർ വിഷം കലർത്തും എന്നും കേരളത്തിൽ നിന്നുള്ള യുഡിഫ് എംപി മാരുടെ ചിത്രം ചേർത്ത് ഇവർ അപകടകാരികൾ എന്നും  പോസ്റ്റും ഇയാൾ ഫെയ്സ്ബുക്കിൽ ചേർത്തിരുന്നു.