കൊവിഡ് പ്രതിരോധം: ആലുവ ഗവ. ജില്ലാ ആശുപത്രിക്ക് 1 കോടി രൂപ അനുവദിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ

Jaihind News Bureau
Thursday, April 9, 2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആലുവ ഗവ.ജില്ലാ ആശുപത്രിക്ക് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും  1 കോടി രൂപ അനുവദിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കുന്നതിനും അത്യാഹിതവിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പേടുത്തുന്നതിനും വെന്‍റിലേറ്റര്‍, ആധുനിക ഐസിയു എന്നിവ സ്ഥാപിക്കുന്നതിനുമായാണ് തുക വിനിയോഗിക്കുക.