കുഴൽമന്ദം രാമകൃഷ്ണന്‍റെ സദ്മൃദംഗത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ്

Jaihind News Bureau
Thursday, July 5, 2018

മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ രൂപകൽപ്പന ചെയ്ത സദ്മൃദംഗത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചു. ഭാരം കുറച്ച് നാദത്തിൽ മാറ്റമില്ലാതെ ഇദ്ദേഹം തയ്യാറാക്കിയ പുതിയ മൃദംഗം ഈ രംഗത്തെ ആദ്യ പരീക്ഷണമാണ്.

ഏറെ ക്ലേശങ്ങൾ സഹിച്ച് ഭാരമേറിയ മൃദംഗവുമായി യാത്ര ചെയ്യേണ്ടി വരുന്ന മൃദംഗ കലാകാരൻമാർക്ക് അനുഗ്രഹമാണ് ഈ പുതിയ മാതൃക.  ദീർഘ നാളത്തെ പരിശ്രമത്തിനൊടുവിലാണ് കുഴൽമന്ദം രാമകൃഷ്ണൻ ഈ സദ്മൃദംഗം വികസിപ്പിച്ചത്

നിലവിലുള്ള പരമ്പരാഗത മൃദംഗത്തിന്‍റെ നാലിലൊന്നു ഭാരമേ പുതിയ മൃദംഗത്തിനുള്ളു. എന്നാൽ നാദത്തിൽ യാതൊരു മാറ്റവുമില്ല. അതു കൊണ്ട് തന്നെ ഈ മൃദംഗം മൂന്നു ഭാഗമാക്കി കൊണ്ടു പോകാമെന്നതും സദ്മൃദംഗത്തിന്‍റെ പ്രത്യേകതയാണ്.