കുമ്പസാരം നിരോധിക്കണമെന്ന നിലപാടിനെതിരെ കെസിബിസി

Jaihind News Bureau
Friday, July 27, 2018

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാടിനെതിരെ കെ.സി.ബി.സി. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാട് വിചിത്രമെന്നും അധികാര പരിധി വിട്ട് അവർ ഇടപെടുന്നെന്നും കെ.സി.ബി.സി പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് ഡോ.സൂസാപാക്യം പറഞ്ഞു. കുമ്പസാരം ക്രൈസ്തവ വിശ്വാസത്തിന്‍റെ അഭിഭാജ്യ ഘടകമാണ്. ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും സൂസാപാക്യം തിരുവനന്തപുരത്ത് പറഞ്ഞു.