കാവസാക്കി നിന്‍ജ 650 ഇന്ത്യന്‍ വിപണിയില്‍

Jaihind News Bureau
Saturday, July 7, 2018

കവാസാക്കിയുടെ  2019 മോഡല്‍ കവാസാക്കി നിന്‍ജ 650 ഇന്ത്യൻ വിപണിയിലെത്തി. അഞ്ച് ലക്ഷത്തി നാല്‍പത്തൊമ്പതിനായിരം രൂപയാണ് വാഹനത്തിന്റെ വിപണിവില.

മൂന്ന് വകഭേദങ്ങളിലായാണ് കവാസാക്കി നിന്‍ജ 650 എത്തുന്നത്. എന്നാൽ മെറ്റാലിക് ഫളാറ്റ് സ്പാർക്ക് എന്ന നിറഭേദത്തിൽ മാത്രമേ വാഹനം ലഭ്യമാവുകയൂള്ളൂ. 649 സി.സി ലിക്വിഡ് കുൾഡ് പാരലൽ ട്വിൻ എഞ്ചിൻ തന്നെയാണ് നിന്‍ജ 650 നും നൽകിയിരിക്കുന്നത്. 67.2 ബി എച്ച് പി കരുത്തുള്ള എന്‍ജിന് പരമാവധി 65.7 Nm ടോർക്ക്  സൃഷ്ടിക്കാനാവും.

ദീർഘദൂര യാത്രകൾക്കും നിത്യോപയോഗത്തിനും അനുയോജ്യമായ വിധത്തിലാണ് ബൈക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച റൈഡിംഗ് പൊസിഷനും പെര്‍ഫോമന്‍സും എഞ്ചിന് 650 നെ റൈഡർമാരുടെ പ്രിയങ്കരനാക്കുന്നു.

ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇക്കോണോമിക്കൽ റൈഡിംഗ് ഇൻഡിക്കേറ്റർ, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് എന്നിവ വാഹനത്തിന്റെ ആകര്‍ഷണീയതകളാണ്. ഉപഭോക്താകൾക്കായി ഇന്ത്യയിലുടനീളം പുതിയ നിന്‍ജ 650 മോഡലിന് ബുക്കിംഗ് സൌകര്യം ഒരുക്കിയിട്ടുണ്ട്.