കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ മുഖഛായ മാറും; കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, December 14, 2022

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ മുഖഛായ മാറുമെന്ന് കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 2023 ല്‍ ഹജ്ജ് തീര്‍ത്ഥാടന കാലത്ത് കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ന്യൂനപക്ഷ ക്ഷേമ   മന്ത്രി സ്മൃതി ഇറാനി ഉറപ്പു നല്‍കിയതായും വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പു നല്‍കിയതായും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

വടക്കാന്‍ മലബാര്‍ ഭാഗത്തു നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എന്നിട്ടും അത് കാണാത്ത മട്ടാണ് സര്‍ക്കാരിന് ഇതിനൊരു മാറ്റം വരും അതിനുള്ള ശ്രമങ്ങളിലാണ്. സിങ്കപ്പൂര്‍, മലേഷ്യ, തായ് ലാന്‍റ്  രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.