കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനുമായി ഉലകനായകന്‍; വിശ്വരൂപം 2 വിന്‍റെ ട്രെയ്‌ലറെത്തി

Jaihind News Bureau
Tuesday, June 12, 2018

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകൻ കമൽഹാസന്റെ ആക്ഷൻ ത്രില്ലർ പടം വിശ്വരൂപം രണ്ടിന്റെ ട്രെയിലർ പുറത്തുവിട്ടു. 1 മിനിട്ടും 47 സെക്കന്റുമുള്ള ട്രെയ്‌ലറിൽ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീനുകളാണുള്ളത്.

വിശ്വരൂപം ആദ്യ പതിപ്പിന്റെ ഏറെ വിവാദങ്ങൾ തീർത്താണ് തിയേറ്ററിലെത്തിയത്. എന്നാൽ പ്രേക്ഷകർ ഈ സിനിമയെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. നാല് ദിവസം കൊണ്ട് 120 കോടിയോളം രൂപയാണ് തിയേറ്ററുകളിൽ നിന്ന് സിനിമ വാരിയത്.
വിശ്വരൂപം ഒന്നാം പതിപ്പിന്റെ തകർപ്പൻ വിജയമാണ് രണ്ടാം ഭാഗം പുറത്തിറക്കാൻ കമലിന് പ്രചോദനമായത്. അതിനാൽ തന്നെ കമൽ ആരാധകർക്ക് പ്രതീക്ഷയും ഏറെയാണ്. തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കമൽ തന്നെയാണ്. ചിത്രത്തിൽ മേജർ വിസാം അഹമ്മദ് കാശ്മീരി എന്ന പട്ടാളക്കാരന്റെ വേഷമാണ് കമൽ ചെയ്യുന്നത്.