ഏഷ്യൻ ഗെയിംസിന് ഇന്ന് ജക്കാർത്തയില്‍ തിരിതെളിയും

Saturday, August 18, 2018

ഏഷ്യയുടെ സ്വന്തം കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസ് ഇന്ന് തിരിതെളിയും. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഗെലോറ ബുംഗ് കർണോ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ 18-ആമത് ഏഷ്യൻ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങ് കാണാനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 45 രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം കായികതാരങ്ങൾ ഇത്തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കും.