എ.ഡി.ജി.പി നിഥിൻ അഗർവാളിന്‍റെ വീട്ടിലും പോലീസിന് ദാസ്യപ്പണി

Jaihind Webdesk
Saturday, June 16, 2018

മേലുദ്യോഗസ്ഥരുടെ വീട്ടിൽ പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. എ.ഡി.ജി.പി നിഥിൻ അഗർവാളിന്റ വീട്ടിൽ പോലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കുന്ന ദ്യശ്യങ്ങൾ പുറത്ത് വന്നു. നാലു മാസം മുമ്പ് ഡോഗ് സ്‌ക്വഡ് അംഗങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി പട്ടിയെ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

https://www.youtube.com/watch?v=Rcv_A-aFuQs