എന്‍റെ മെഴുതിരി അത്താഴങ്ങൾ ചിത്രത്തിലെ തമിഴ് ഗാനം എത്തി

Jaihind News Bureau
Friday, July 20, 2018

ഒരിടവേളയ്ക്ക് ശേഷം അനുപ് മേനോൻ തിരക്കഥ എഴുതി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എന്‍റെ മെഴുതിരി അത്താഴങ്ങൾ. ചിത്രത്തിലെ തമിഴ് ഗാനം പുറത്തിറങ്ങി.

സിയാൻ ശ്രീകാന്ത് വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബ്യൂട്ടി ഫൂൾ , ട്രിവാൻഡ്രം ലോഡ്ജ് എന്നി ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ അനൂപ് മേനോനും മിയയും പ്രധാന വേഷത്തിൽ എത്തുന്നു. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ ഒരു പാചകക്കാരന്‍റെ വേഷത്തിലാണ് അനൂപ് മേനോൻ എത്തുന്നത്. മെഴുകുതിരി നിർമ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു. പുതുമുഖം ഹന്നയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 999  എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നോബിൾ ജോസ് നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്. ഇതിനോടകം തന്നെ ചിത്രം പ്രേക്ഷക പ്രശംസ നേടി.