ഇന്ത്യാഗേറ്റിന് മുന്നിൽ മെഴുകു തിരി കത്തിച്ച് കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ; പ്രതിഷേധം ആളിക്കത്തി

Jaihind News Bureau
Tuesday, August 21, 2018

ഡൽഹിയിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ മെഴുകു തിരി കത്തിച്ച് കേരളത്തിനായി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഇന്ത്യാഗേറ്റിന് മുന്നിലെ ധർണയിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ആളികത്തി. പ്രതിഷേധം എൻ എസ് യു ദേശീയ പ്രസിഡന്റ് ഫിറോസ്ഖാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എൻഎസ്‌യു നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.