ഇംഗ്ലീഷ് പ്രീമിയർ ലീഗ് : മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Jaihind News Bureau
Saturday, August 11, 2018

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയം കണ്ടത്. യുണൈറ്റഡിനു വേണ്ടി പോഗ്ബ, ലുക്ക് ഷോ എന്നിവർ ഗോളുകൾ നേടിയപ്പോൾ ജാമി വാർഡി ആണ് ലെസ്റ്റർ സിറ്റിയുടെ ഏക ഗോൾ നേടിയത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ യുണൈറ്റഡ് മുന്നിൽ എത്തി. സാഞ്ചസിന്റെ ഷോട്ട് ലെസ്റ്റർ താരം അമർടെയുടെ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റി അനുവദിച്ചു. പോഗ്ബക്ക് പെനാൽറ്റിയിൽ പിഴച്ചില്ല. പന്ത് വലയ്ക്കുള്ളിൽ

ഗോൾ വീണതോടെ ഉണർന്നു കളിച്ച ലെസ്റ്റർ സിറ്റി ആയിരുന്നു ആദ്യപകുതിയിൽ അധികവും പന്ത് കൈവശം വെച്ചത്. എന്നാൽ ഗോൾ നേടുന്നതിൽ നിന്നും ഡിഹെയ ലെസ്റ്ററിനെ തടഞ്ഞു.
രണ്ടാം പകുതിയിൽ കൂടുതൽ മികച്ചു നിന്നത് യുണൈറ്റഡ് ആയിരുന്നു, നിരവധി തവണ ഗോൾ മുഖത്തേക്ക് എത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ 82ആം മിനിറ്റിൽ മാറ്റയുടെ പാസിൽ നിന്നും ലുക്ക് ഷോ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി.

മത്സരത്തിന്റെ അവസാന നിമിഷം ഉണർന്നു കളിച്ച ലെസ്റ്റർ മാഞ്ചസ്റ്റർ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു വാർഡിയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും യുണൈറ്റഡിന്റെ വിജയം തടയാനായില്ല.