അമിത്ഷാക്കെതിരെ കോൺഗ്രസ്; തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Jaihind News Bureau
Monday, August 13, 2018

ടെംബിൾ എന്‍റർപ്രൈസസ്, കുസും ഫിൻസെർവ് കമ്പനി തട്ടിപ്പുകളിൽ അമിത്ഷാക്കെതിരെ കോൺഗ്രസ്. വിഷയത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കോൺഗ്രസ് സമീപിച്ചു. ടെംബിൾ എന്‍റർപ്രൈസസ് കമ്പനി അമിത് ഷായുടെയും ഭാര്യയുടെയും ഉടമസ്ഥതയിൽ ഉള്ളതാണ്. ആരോപണം ശക്തമായപ്പോഴാണ് ടെംബിൾ എന്‍റർപ്രൈസസ് അടച്ച് പൂട്ടിയത്. അതും 16,000 മടങ്ങ് പ്രാഥമിക വളർച്ച നേടിയ ശേഷം. ഇതിന് ശേഷമാണ് കുസും ഫിൻ സേർവ് ആരംഭിച്ചത്. കുസും ഫിന് സേർവ് ഉടമസ്ഥരാക്കി വച്ചത് അമിത്ഷായേയും മകൻ ജയ് ഷായേയും ഭാര്യയേയുമാണ്. 2017 തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ അമിത്ഷാ ഇത് മറച്ചു വച്ചുവെന്ന് കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു.