അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് മുകളിൽ ജീപ്പുകൾ കയറ്റിയ പൊലീസ് നടപടി വിവാദമാകുന്നു

Jaihind News Bureau
Monday, August 6, 2018

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉന്നതാധികാര സമിതിയുടെ സന്ദർശനവേളയിൽ ബലഹീനയായ അണക്കെട്ടിനു മുകളിലൂടെ തമിഴ്‌നാട് ഉദ്യോഗസ്ഥർ 4 ജീപ്പുകൾ കയറ്റിയത് വിവാദമാകുന്നു. മാധ്യമങ്ങൾക്ക് അണക്കെട്ടിലേക്ക് വിലക്കേർപ്പെടുത്തിയ കേരള പോലീസാണ് തമിഴ്‌നാട് സർക്കാരിന്റെ വാഹനങ്ങൾ കയറ്റാൻ അനുമതി നൽകിയത്

ബലക്ഷയമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ബലവത്താണെന്ന് വരുത്തി തീർക്കുന്നതിന് തമിഴ്‌നാട് നടത്തുന്ന നടപടിയുടെ ഭാഗമാണിതെന്ന് ആരോപണമുണ്ട്.തമിഴ് പൊതുമരാമത്ത് വകുപ്പിന്റെ നാല് ജീപുകളാണ് ചോർച്ചയുള്ള പ്രധാന ഭിത്തിയുടെ മുകളിൽ എത്തി ചത്. ജസ്റ്റിസ് ആനന്ദ് ചെയർമാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയിൽ തമിഴ് ഇത്തരം നീക്കങ്ങൾ നടത്തിയെങ്കിലും സമിതി വിയോജിപ്പ് പ്രകടിപ്പിച തിന്നാൽ അന്ന് ഒഴിവാക്കുകയായിരുന്നു. തമിഴ്‌നാടിന്റെ ഈ നീക്കം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സർക്കാരുകൾ ഇക്കാര്യത്തിൽ പരാജയമാണെന്നും മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു

അണക്കെട്ടിലെ ദൃശ്യങ്ങൾ പകർത്തുന്നത് അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസ് തടയുകയും. വാഹനങ്ങൾ കയറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയ പോലീസിന്റെ ഇരട്ടത്താപാണ് ഇതിലൂടെ പുറത്തായത്. അപകടാവസ്ഥയിലായ മുല്ലപെരിയാർ അണക്കെട്ടിന് മുകളിലൂടെ വാഹനം കയറ്റി ഇറക്കുന്നത് ഇതാദ്യമാണ്. മാധ്യമങ്ങളെ തടഞ്ഞത് മൂലം പ്രധാന അണക്കെട്ട് ബേബി ഡാം,  ഗാലറി എന്നിവിടങ്ങളിലെ യതാർത്ഥ ചിത്രം പുറം ലോകം അറിയാതിരിക്കാനുള്ള തമിഴ്‌നാട് അജണ്ടക്ക് കേരള പോലീസ് സഹായം ചെയുന്നു എന്ന ആക്ഷേപം ശക്തമാണ്.

https://www.youtube.com/watch?v=4csT-E4klDQ