രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലാ ജീവനക്കാരന്‍ മരിച്ചു

Jaihind Webdesk
Thursday, July 1, 2021

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹർഷാദിന് രാജവെമ്പാലയുടെ കടിയേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കടിയേറ്റ ഹര്‍ഷാദിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2018 മുതല്‍ ഇവിടുത്തെ സ്ഥിര ജീവനക്കാരനാണ് ഹര്‍ഷാദ്.