ബാന്ദ്രയില്‍ താരമായി സീഷാന്‍ സിദ്ധീഖിയെന്ന 27കാരന്‍; ഈ യൂത്ത് കോണ്‍ഗ്രസുകാരനു മുന്നില്‍ ശിവസേനയുടെ അതികായന്‍ വീണുടഞ്ഞു

Jaihind Webdesk
Saturday, October 26, 2019

മുംബൈ: ബാന്ദ്ര കിഴക്കന്‍ മണ്ഡലത്തില്‍ ശിവസേനയ്ക്ക് കിട്ടിയ തിരിച്ചടി വളരെ വലുതായിരുന്നു. മേയര്‍ വിശ്വനാഥ് മഹദേശ്വര്‍ എന്ന അതികായനെയാണ് കോണ്‍ഗ്രസിന്റെ സീഷാന്‍ സിദ്ധീഖി തറപറ്റിച്ചത്. മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസിന്റെ മിന്നുംതാരവും മുന്‍ മന്ത്രി ബാബ സിദ്ധീഖിയുടെ മകനുമായ സീഷാന്‍ വിജയിച്ചത് 5790 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. ഈ മേഖലയിലെ ഏറ്റവു പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു സീഷാന്‍. മാറ്റം വേണമെന്നുള്ള യുവാക്കളുടെ ചിന്തയാണ് തന്റെ വിജയത്തിലേക്ക് നയിച്ചതെന്ന് സീഷാന്‍ പറഞ്ഞു.
ബാന്ദ്ര ഈസ്റ്റ് മണ്ഡലം കഴിഞ്ഞകാലങ്ങളിലൊക്കെയും ശിവസേനയുടെ അതിശക്ത തട്ടകമായിരുന്നു. താക്കറെ കുടുംബത്തിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിച്ചിരുന്ന മണ്ഡലമാണിത്. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനം നാലാമതായിരുന്നു ഈ മണ്ഡലത്തില്‍.