വൈ.എസ്. ശർമ്മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി നിയമിച്ചു

 

ന്യൂഡല്‍ഹി: വൈ.എസ്. ശർമ്മിളയെ ആന്ധ്ര പിസിസി പ്രസിഡന്‍റായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. നിലവിലെ പിസിസി പ്രസിഡന്‍റ് ഗിഡ്ഗു രുദ്ര രാജുവിനെ പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. പിസിസി പ്രസിഡന്‍റ് എന്ന നിഗിഡ്ഗു പാർട്ടിക്ക് നല്‍കിയ സംഭാവനകളെ കോണ്‍ഗ്രസ് പാർട്ടി അഭിനന്ദിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

Comments (0)
Add Comment