താലിബന്‍റെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് യുട്യൂബും ഫേസ്ബുക്കും

Jaihind Webdesk
Wednesday, August 18, 2021

ഭീകര സംഘടനയായ താലിബാന്‍റെ അക്കൊണ്ടുകള്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച്  സമൂഹമാധ്യമങ്ങളായ യുട്യൂബും ഫേസ്ബുക്കും. അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന നരനായട്ടിലും  മൌലികാവകാശ ലംഘനങ്ങളിലും ലോകമെമ്പാടുമുള്ള ജനങ്ങള്‍ അപലപിക്കുന്ന സാഹചര്യത്തിലാണ് താലിബാനെ പ്രകീർത്തിക്കുന്നതും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകളും  അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് ഫേസ്ബുക്കും യുട്യൂബും പ്രഖ്യാപിച്ചത്.

അതേസമയം മൗലീക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ മാത്രം താലിബാനുമായി സഹകരിക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നത്. അഫ്ഗാന്‍ വിഷയത്തിലുളള അടിയന്തര ചര്‍ച്ചയ്ക്ക് ശേഷമാണ് നിലപാട് അറിയിച്ചത്. സ്ത്രീസുരക്ഷയിലും, തീവ്രവാദത്തിലും താലിബാന്‍ എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കും സഹകരണം.

അഫ്ഗാനില്‍ മറ്റുരാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും, യുഎന്‍ ഉള്‍പ്പെടെ രാജ്യാന്തര ഏജന്‍സികള്‍ നേരിട്ട് ചര്‍ച്ചയ്ക്ക് തയാറാകണമെന്നും താലിബാന്‍ വക്താവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.