കണ്ണൂർ മട്ടന്നൂരില്‍ മയക്കുമരുന്നുമായി രണ്ട് പേർ പിടിയില്‍

 

കണ്ണൂർ: പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഹഷീഷ് ഓയില്‍, എംഡിഎംഎ എന്നീ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ മട്ടന്നൂര്‍ പോലീസിന്‍റെ പിടിയിലായി. ഷിജിൻ ചെറുഞ്ഞിക്കരി, ലിതിൻ പി.കെ അഞ്ചരക്കണ്ടി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മട്ടന്നൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനയത്താംപറമ്പ് ചെറുഞ്ഞിക്കരി എന്ന സ്ഥലത്ത് വെച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികള്‍. പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനെ തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും ഏകദേശം 3 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി.

Comments (0)
Add Comment