കോഴിക്കോട് യൂത്ത് ലീഗ് മാർച്ചില്‍ പൊലീസ് അതിക്രമം; പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു, നിരവധി പേർക്ക് പരിക്ക്| VIDEO

Jaihind News Bureau
Friday, July 10, 2020

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.