ഇടുക്കി : മൂന്നാർ കരടിപ്പാറയ്ക്ക് സമീപമുള്ള മലയിൽ ട്രക്കിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ വീട്ടിൽ ഷിബിൻ (25) ആണ് മരിച്ചത്. വ്യൂ പോയിന്റിനടുത്ത് നിന്ന് കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം. 600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം ഇവിടേക്കെത്തിയത്. സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേയ്ക്ക് കയറുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് പതിയ്ക്കുകയായിരുന്നെന്നാണ് വെള്ളത്തൂവല്‍ പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മൃതദേഹം അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി മോർച്ചറിയിൽ.