യൂത്ത് കോൺഗ്രസ് യുവക്രാന്തിയാത്രയ്ക്ക് 17 ന് തുടക്കം

Jaihind Webdesk
Friday, December 14, 2018

Dean-Kuriakose-YC_President

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യുവക്രാന്തി യാത്രയ്ക്ക് 17 ന് കന്യാകുമാരിയിൽ തുടക്കം.
അഖിലേന്ത്യ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ കേശവ് ചന്ദ് യാദവും ഉപാദ്ധ്യക്ഷൻ ബി.വി ശ്രീനിവാസുമാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നതെന്ന് ഇന്നലെ നടന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 17 ന് വൈകുന്നേരം അഞ്ചിന് പാറശാലയിൽ സ്വീകരണം നൽകും.18 ന് രാവിലെ എറണാകുളത്തും അന്ന് വൈകുന്നേരം പാലക്കാടും സ്വീകരണം നൽകും.ബന്ധു നിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 21 നും 22 നും മലപ്പുറത്ത് നിന്നും ആരംഭിച്ച് മന്ത്രി കെ.ടി ജലീലിന്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്നും ഡീൻ കുര്യക്കോസ് പറഞ്ഞു.കഴിഞ്ഞ രണ്ടര വർഷമായി വഴിവിട്ട ഒട്ടേറ ബന്ധു നിയമന വിവാദത്തിൽ ഈ സർക്കാർ കുടങ്ങിയെന്നും മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇതൊകെ നടക്കുന്നതെന്നും ഡീൻ പറഞ്ഞു.മന്ത്രി എ.കെ ബാലന്റെ വകുപ്പുകളിലും അനധികൃത നിയമനങ്ങൾ നടക്കുന്നു കോഴിക്കോട് കിർത്താഡ്സിൽ നിയമങ്ങൾ കാറ്റിൽ പറത്തി നാലുപേർക്ക് നിയമനം നൽകിയതിനെതിരെ അന്വേഷണം വേണം.ഡി. വൈ. എഫ്. ഐ ബന്ധു നിയമനത്തിന് എല്ലാ ഒത്താശയും ചെയ്യുന്നുവെന്നും ഡീൻ പറഞ്ഞു.ജനുവരി ഒന്ന് മുതൽ പത്ത് വരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കൺവെൻഷനുകളും ജനുവരി അവസാനത്തോടെ സംസ്ഥാന കൺവെഷനും നടത്തുമെന്നും ഡീൻ പറഞ്ഞു.കേരളത്തിൽ മുപ്പതു ലക്ഷത്തോളം അംഗങ്ങൾ യൂത്ത് കോൺഗ്രസിൽ മെമ്പർഷിപ്പ് എടുത്തു വോട്ടർ പട്ടിക തയ്യാറാക്കാൻ കാലതാമസം എടുക്കുമെന്നതിനാലാണ് മറ്റ് നടപടികൾ നീട്ടിവച്ചതെന്ന് കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പാർലമെന്റ് ഇലക്ഷനു ശേഷം മാത്രമേ യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ മറ്റ് നടപടിക്രമങ്ങൾ ഉണ്ടാകുകയുള്ളുവെന്നും രവീന്ദ്രദാസ് അറിയിച്ചു