കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്; അവശ്യസാധനങ്ങളുമായി വയനാട്ടിലേക്ക് | VIDEO

 

തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന ജനതയ്ക്കുള്ള അവശ്യസാധനങ്ങളും വസ്ത്രങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലസ്ഥാനത്തുനിന്ന് പുറപ്പെട്ടു. കെപിസിസി ആസ്ഥാനത്തുനിന്നാണ് യൂത്ത് കോൺഗ്രസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലസ്ഥാനത്ത് സമാഹരിച്ച എല്ലാവിധ അവശ്യ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളുമായിട്ടാണ് സംഘം പുറപ്പെട്ടത്. സിനിമാതാരം പാർവതി കൃഷ്ണയും സംഗീത സംവിധായകൻ ബാലഗോപാലും കെപിസിസിയിലെ യൂത്ത് കോൺഗ്രസ് കളക്ഷൻ പോയിന്‍റ് സന്ദർശിക്കുകയും അവശ്യ സാധനങ്ങൾ കൈമാറുകയും ചെയ്തു.

 

 

Comments (0)
Add Comment