വൈദ്യുതി ബിൽ വർദ്ധനവിനെതിരെ പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്‌

 

എറണാകുളം: വൈദ്യുതി ബിൽ വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിലേക്ക് (പവർ ഹൗസ് റോഡ് സിമിത്തേരിമുക്ക് എറണാകുളം) പ്രതിഷേധ മാർച്ച്‌ നടത്തി. എറണാകുളം ജില്ലാ വൈദ്യുതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടിയിൽ നിന്നും 12:30ന് മാർച്ച്‌ ആരംഭിച്ചു.

Comments (0)
Add Comment