ലക്ഷദ്വീപ് : കളക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം

Jaihind Webdesk
Tuesday, June 1, 2021

കവരത്തി : ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു ജാമ്യം. ഹൈക്കോടതി ഇടപെടലോടെയാണ് അമിനി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചു.

തടവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെ സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അ‍ഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നു മണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.