മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിപ്പിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

Jaihind Webdesk
Thursday, January 3, 2019

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ പോലീസ് ബലപ്രയോഗം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിപ്പിച്ച് വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് പോലിസ് ബലപ്രയോഗം ഉണ്ടായത്.സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലീനയ്ക്ക് പരിക്കേറ്റു.

നേരത്തെ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. എസ്കോർട്ട് പോയ പോലീസുകാർക്ക് എതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് പ്രതിഷേധത്തിന് നേത്യത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യക്കോസ് ആവശ്യപ്പെട്ടു.