പെരിയ ഇരട്ടക്കൊലപാതകം : കണ്ണൂർ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ; സംഘര്‍ഷം

Jaihind Webdesk
Saturday, February 23, 2019

YC-SPMarch-Kannur

പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞ് പോകാൻ തയാറാകാത്ത പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയത് ഏറെ നേരം സംഘർഷത്തിനിടയാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൾ റഷീദ്, ഡിസിസി സെക്രട്ടറി രജിത്ത്, രാജീവൻ എളയാവൂർ തടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതിനെതിരെ ഡി.സി.സി പ്രസിഡണ്ട് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയതിനെ തടർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.[yop_poll id=2]