മുഖ്യമന്ത്രിയുടെ രാജി ; സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ; കോലം കത്തിച്ച് പ്രവർത്തകർ

Jaihind News Bureau
Friday, March 5, 2021

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഡോളർ കടത്തു കേസിൽ സർക്കാരിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.