കൊല്ലം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ അതിക്രമം. വടികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ നേരിട്ടു. കൊല്ലം നഗരത്തില്‍ ജെറോം നഗറിന് സമീപത്തുവെച്ചായിരുന്നു സംഘർഷം. പോലീസ് സാന്നിധ്യത്തിൽ ആയിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കുനേരെ കരിങ്കൊടി കാട്ടിയതോടെ ഇരച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഡിവൈഎഫ് ആക്രമണത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിച്ചതോടെ നഗരത്തിൽ ഏറെനേരം സംഘർഷാവസ്ഥയുണ്ടായി. വിഷ്ണു സനല്‍ പന്തളം, ഫൈസല്‍ കുളപ്പാടം ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.