മുഖ്യമന്ത്രിയുടെ രാജിയ്ക്കായി ഇന്നും പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസ് മാർച്ചുകളില്‍ സംഘർഷം , പ്രവർത്തകർക്ക് പരിക്ക്

Jaihind News Bureau
Friday, October 30, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപകപ്രതിഷേധം. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ മോർച്ച പ്രവർത്തകർ പ്ര തിഷേധിച്ചു. കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ചിന്നക്കടയിൽ  പ്രതിഷേധ പ്രകടനത്തിന് ശേഷം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം പട്ടടയിൽ ദഹിപ്പിച്ച് പ്രതിഷേധിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എൻ.എസ് നൂസൂർ, സെക്രട്ടറി വിഷ്ണു സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.  കണ്ണൂരില്‍ കളക്ടറേറ്റിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി