100 കടന്ന് ഇന്ധന കൊള്ള ; 100 കി.മീറ്റർ പ്രതിഷേധ സൈക്കിള്‍ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, July 11, 2021

തിരുവനന്തപുരം:  ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സൈക്കിള്‍ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്. ജൂലായ് 14, 15 തീയതികളില്‍ കായംകുളം മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ നടത്തുന്ന സൈക്കിള്‍ യാത്രയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നേതൃത്വം നല്‍കും.

മോദി സര്‍ക്കാരിന്‍റെ നികുതി ഭീകരത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധികനികുതി മൂലം ലഭിക്കുന്ന വിഹിതമെങ്കിലും സംസ്ഥാനത്ത് കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

100 കടന്ന് പെട്രോൾ കൊള്ള
100 Km പ്രതിഷേധ യാത്ര
100 സൈക്കിള്‍
ജൂലായ് 14/15 തിയ്യതികളിൽ
കായംകുളം മുതൽ രാജ്ഭവൻ വരെ
മോദി സർക്കാരിന്റെ നികുതി ഭീകരത അവസാനിപ്പിക്കുക.
അധിക നികുതി മൂലം ലഭിക്കുന്ന വിഹിതമെങ്കിലും സംസ്ഥാനത്ത് കുറച്ച് ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരാന്‍ സംസ്ഥാന സർക്കാർ തയ്യാറാവുക .
ഇത് ഇന്ധന വിലയല്ല , നികുതി ഭീകരതയാണ് .
പ്രതികരിക്കണം .