മഴയിലും ചോരാത്ത ആവേശം ; ഇന്ധനക്കൊള്ളയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ റാലി തുടരുന്നു ; ഫ്ലാഗ്ഓഫ് ചെയ്ത് ബി.വി ശ്രീനിവാസ്

Jaihind Webdesk
Wednesday, July 14, 2021

തിരുവനന്തപുരം : ഇന്ധന, പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സൈക്കിള്‍ റാലി തുടരുന്നു. രാവിലെ കായംകുളം കൃഷ്ണപുരത്ത് നിന്നും ആരംഭിച്ച റാലി, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ഫ്ലാഗ്ഓഫ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവർത്തകർ റാലിയില്‍ അണിചേർന്നു. ഇന്ധനത്തിൻ്റെ അടിസ്ഥാന വിലയേക്കാൾ നികുതി കൊടുക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരൻ്റെയും പ്രതിഷേധത്തിൻ്റെ പ്രതീകമാണ് ഈ സമരമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.