സിദ്ധാർത്ഥന്‍റെ കൊലപാതകം; യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: എസ്എഫ്ഐ അരുംകൊല ചെയ്ത സിദ്ധാർത്ഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ  യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിലും , ജെബി മേത്തർ എംപിയും , അലോഷ്യസ് സേവ്യറും സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം നാലാം ദിവസവും തുടരുകയാണ്.

സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാവുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിന് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ പലകുറി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

Comments (0)
Add Comment