കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നില്‍ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ; ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Tuesday, May 25, 2021

കൊച്ചി : ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റീവ്  ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി. കൊച്ചിയിലെ ഐലൻഡിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിലായിരുന്നു സമരം. ഹൈബി ഈഡൻ എംപി സമരം ഉദ്ഘാടനം ചെയ്തു.

ലക്ഷദ്വീപിലെ നിലവിലെ അഡിമിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നുവെന്നും, ദ്വീപ് നിവാസികളുടെ താല്‍പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണ് ദ്വീപില്‍ നടപ്പാക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടൽ ആശ്വാസകരമാണെന്നും ഹൈബി ഈഡൻ എം പി കൂട്ടിച്ചേർത്തു.