മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO

Jaihind News Bureau
Monday, July 13, 2020

തൃശൂർ/ പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തൃശൂരില്‍ കളക്ടറേറ്റിന് മുന്നിൽ പ്രവർത്തകർ സമര ചതുരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി സമരം ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സമരം. പാലക്കാടും പ്രവർത്തകർ  കളക്ടറേറ്റിലേക്ക് സ്‌ക്വയർ മാർച്ച്‌ നടത്തി. മാർച്ചിന് രമ്യ ഹരിദാസ് എം.പി നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു മാർച്ച്‌.